വാണിയംകുളം. റോഡുകളും സ്ക്കൂളുകളും പൊതുയിടങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി ഭാരത സർക്കാർ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച ദേശീയ ശുചിത്വ ദൗത്യത്തിന്റെ ഭാഗമായി വാണിയംകുളം ടി.ആർ.കെ സ്ക്കൂളിലെ എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്ക്കൂൾ പരിസരവും റോഡും, പൊതുയിടങ്ങളും ശുചിയാക്കി. പ്രോഗ്രാം സ്ക്കൂൾ പ്രധാന അധ്യാപകൻ സി. കലാധരൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിലും പൊതു സമൂഹത്തിലും ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. പി.ഉല്ലാസ്, സ്ക്കൂൾ എൻ.സി.സി യൂണിറ്റ് കേഡറ്റുകൾ എന്നിവർ സ്വച്ഛ് ഭാരത് അഭിയാൻ പ്രോഗ്രാമിന് നേതൃത്വം നൽകി.