anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഗാന്ധിജയന്തി വാരാചരണത്തിന് തുടക്കമായി*

പാലക്കാട്.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക് തുടക്കമായി. വെള്ളിയാഴ്ച സിവിൽ സ്റ്റേഷനിലെ ഗാന്ധിപ്രതിമയില്‍ ജില്ലാ കലക്ടര്‍ കെ സുധീര്‍ ഹാരാര്‍പണവും പുഷ്പാര്‍ച്ചയും നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഐ. ആർ പ്രസാദ്, അസിസ്റ്റന്റ് എഡിറ്റർ ആർ ഗ്രീഷ്മ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സി ഡി റിൻസി, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വാരാചരണത്തിൻ്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.

Spread the News

Leave a Comment

IMG 20260806 WA0051