മാരായമംഗലം കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതിയും, സായാഹ്ന സദസും നടത്തി vഗ്രന്ഥശാല അധ്യക്ഷൻ എം ശശികുമാർ അധ്യക്ഷത വഹിച്ചു. ഡോ. കെ അജിത് ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല പ്രവർത്തകനും ഗാന്ധിയനുമായ എം. കെ വിശ്വനാഥൻ മാസ്റ്ററെ ആദരിച്ചു.

വായനാ വസന്തം കോ- ഓർഡിനേറ്റർ ജിസ്മിയ ബാൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ദിലിപ് പി പി, ഉണ്ണികൃഷ്ണൻ പി , അബ്ദുൾ സലാം സി, സുനീഷ് എം. കെ, അഭിലാഷ് സി, പ്രശാന്ത് കെ , മനോജ് വി.സി എന്നിവർ സംസാരിച്ചു.
തുടർന്ന് ഗ്രന്ഥശാലാ പ്രവർത്തകർ
ഗ്രാമ ശുചീകരണം നടത്തി