anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ സൗകര്യം ആരംഭിക്കാന്‍ നടപടി: മന്ത്രി കെ.എ തുളസി

   പാലക്കാട്. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലാ ആസ്ഥാനങ്ങളിലും തലസ്ഥാനത്തും താമസിച്ച് പഠിക്കുന്നതിനായി പ്രത്യേക പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള വിവിധ വികസന പദ്ധതികളുടെയും വായ്പാ വിതരണ പരിപാടിയുടെയും പ്രചാരണ പരിപാടിയായ ‘സമഗ്ര 2026’ രണ്ടാം പതിപ്പ് പറളി കോട്ടയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി ഹോസ്റ്റല്‍ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായും ദേശീയ കോര്‍പ്പറേഷന്‍ അധികൃതരുമായും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നും വരും വര്‍ഷത്തില്‍ തന്നെ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.IMG 20261003 WA0164

വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിലൂടെ സാമൂഹിക ശാക്തീകരണം കൈവരിക്കുന്നതിനാണ് സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. എറണാകുളത്ത് നടന്ന സമഗ്ര പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 102 കോടിയോളം രൂപ വിതരണം ചെയ്തു. ഇന്ദിരാഗാന്ധിയുടെ പേരില്‍ പലിശരഹിത വായ്പ നല്‍കുന്ന ‘പ്രിയദര്‍ശിനി വായ്പാ പദ്ധതി’, സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ സ്വയംതൊഴില്‍ ലക്ഷ്യമിട്ട ജീവന്‍ ധാര – സീനിയര്‍ സെക്യുര്‍ വായ്പാ പദ്ധതികള്‍ തുടങ്ങിയവ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സ്വയംതൊഴിലിനും ഉന്നതവിദ്യാഭ്യാസത്തിനും വിദേശപഠനത്തിനുമൊക്കെ ആവശ്യമായ സഹായങ്ങള്‍ കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പിന്നാക്കക്ഷേമ വകുപ്പും കോര്‍പ്പറേഷനും സമര്‍പ്പിച്ച മുഴുവന്‍ പദ്ധതികളും ഇതോടെ നൂറു ശതമാനം വിജയകരമായി പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു.

തുടര്‍ന്ന് എം.എസ്.എം.ഇ മേഖയിലെ വനിതാ സംരംഭകര്‍ക്കുള്ള പ്രിയദര്‍ശിനി സ്വയംതൊഴില്‍ വായ്പ പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം, സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ സ്വയംതൊഴില്‍ ലക്ഷ്യമിട്ട ജീവന്‍ ധാര – സീനിയര്‍ സെക്യുർ വായ്പ, മൈകോ ക്രെഡിറ്റ് വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങി 100 കോടി രൂപയുടെ വായ്പകൾ മന്ത്രി വിതരണം ചെയ്തു.

ചടങ്ങില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി അധ്യക്ഷനായി. രമേശ് പിഷാരടി എം.എല്‍.എ മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ എം.ഡി സബീന്‍ സമീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി ഉഷാകുമാരി, ഹരിത സുഭാഷ്, ഇസ്മയില്‍, ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രാമദാസ്, ഷക്കീന, നഗരസഭാ അധ്യക്ഷരായ അഡ്വ. നിര്‍മല, ജംസിയ, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ബി.സി.ഡി.സി ജനറല്‍ മാനേജര്‍ ജി. സജിത്ത്, അസി. ജനറല്‍ മാനേജര്‍ എ.ആര്‍ ഷാജി, ജില്ലാ മാനേജര്‍ അനിറ്റ് ജോസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051