anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേള ഷൊർണൂരിൽ; ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

വിദ്യാർഥികളിൽ പാഠ്യപദ്ധതിക്കപ്പുറമുള്ള സർഗാത്മക കഴിവുകൾ തിരിച്ചറിയാനും അവ വികസിപ്പിക്കാനുള്ള വേദികൾ അനിവാര്യമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാമത് അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതികമേള ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒക്ടോബർ രണ്ട് മുതൽ നാല് വരെ നടക്കുന്ന മേളയിൽ സംസ്ഥാനത്തെ 39 ടെക്നിക്കൽ ഹൈസ്കൂളുകളിൽ നിന്നും ഐ.എച്ച്.ആർ.ഡി.യുടെ ഒമ്പത് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. തത്സമയ മത്സരങ്ങൾ, വർക്കിങ് മോഡലുകൾ എന്നിവയ്ക്കൊപ്പം 48 സ്കൂളുകളുടെ പ്രദർശന സ്റ്റാളുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ പി. മമ്മിക്കുട്ടി എം.എൽ.എ. അധ്യക്ഷനായി. ഷൊർണൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. നിർമ്മല, വൈസ് ചെയർമാൻ വി. കെ. അനുരാജ്, കൗൺസിലർ കെ. കൃഷ്ണകുമാർ, ടി.എച്ച്.എസ്. ജനറൽ കൺവീനറും സൂപ്രണ്ടുമായ വി. ബി. കദീഷ്, മറ്റ് ജനപ്രതിനിധികൾ, സംഘാടകസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒക്ടോബർ നാലിന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സമാപന സമ്മേളനവും ട്രോഫി, സർട്ടിഫിക്കറ്റ് വിതരണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും. പി. മമ്മിക്കുട്ടി എം.എൽ.എ. അധ്യക്ഷനാകും.

Spread the News

Leave a Comment

IMG 20260806 WA0051