anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പഠനത്തോടൊപ്പം കുട്ടികളുടെ സഹജമായ കഴിവുകൾ വളർത്തിയെടുക്കണം: മന്ത്രി എൻ.ഷംസുദ്ദീൻ*

ഷോർണൂർ. പഠനത്തോടൊപ്പം സഹജമായുള്ള കഴിവുകളെവളർത്തിയെടുക്കുന്നതിന് ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. ടെക്നിക്കൽ സ്കൂളുകളുടെ ശാസ്ത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

​കുട്ടികളുടെ അഭിരുചികൾപഠനത്തിന്റെ ഭാഗമായിത്തന്നെ പ്രോത്സാഹിപ്പിക്കണം. ശാസ്ത്രമേളകളിൽ നിശ്ചിത സമയത്തിനുള്ളിൽ തങ്ങളുടെ കണ്ടുപിടുത്തങ്ങൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരമുണ്ട്. സ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ തന്നെ ഇത്തരം ശാസ്ത്രീയമായ കഴിവുകൾ പ്രകടിപ്പിക്കാനാകുന്നത് ശാസ്ത്രമേളകളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. സമാപന ചടങ്ങിൽ പി. മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പി. ജയപ്രകാശ്, നഗരസഭാധ്യക്ഷ പി. നിർമല, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ, നഗരസഭ കൗൺസിലർമാരായ വി.കെ. ശ്രീകൃഷ്ണൻ, കെ. കൃഷ്ണകുമാർ, ഇ.എ. ഗീത, വി.ബി. കദീഷ്, എം.കെ. ശ്രീനിവാസൻ, ഷൊർണൂർ നഗരസഭ സെക്രട്ടറി പി.എസ്. രാജേഷ്, ബിന്ദുരാജ്,
എന്നിവർ പങ്കെടുത്തു.

​സംസ്ഥാനത്തെ 39 ടെക്നിക്കൽ ഹൈസ്കൂളുകളിൽ നിന്നും ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള 9 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുമായി 680-ലധികം വിദ്യാർഥികളാണ് മേളയിൽ മാറ്റുരച്ചത്. കാർപെൻട്രി, ഇലക്ട്രിക്കൽ വയറിങ്, ഇലക്ട്രോണിക്സ്, പാഴ്‌വസ്തുക്കളിൽനിന്ന് ഉൽപ്പന്നങ്ങളുടെ നിർമാണം, ഷീറ്റ് മെറ്റൽ വർക്ക്, ലോഹങ്ങളുടെ കൊത്തുപണി, ചരടുകളോ നൂലുകളോ ഉപയോഗിച്ച് മാതൃകകളും ഡിസൈനുകളും തയ്യാറാക്കൽ, അപ്ലൈഡ് കൺസ്ട്രക്ഷൻ മാത്തമാറ്റിക്സ് തുടങ്ങിയ 13 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.

*മഞ്ചേരി ടെക്നിക്കൽ ഹൈസ്കൂളിന് കിരീടം*

​രണ്ട് ദിവസങ്ങളിലായി നടന്ന ശക്തമായ മത്സരങ്ങൾക്കൊടുവിൽ 91 പോയിന്റ് നേടി മഞ്ചേരി ടെക്നിക്കൽ ഹൈസ്കൂൾ മേളയിൽ കിരീടം സ്വന്തമാക്കി.

കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂൾ 90 പോയിന്റോടെ രണ്ടാം സ്ഥാനം നേടി.
​
72 പോയിന്റ് വീതം നേടി അടിമാലി ടെക്നിക്കൽ ഹൈസ്കൂളും കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു.

Spread the News

Leave a Comment

IMG 20260806 WA0051