anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സ്വരാംഗി ഭജൻസിന്റെ സംഗീത പരിപാടി നാളെ രാവിലെ ഗുരുവായൂരിൽ

ഗുരുവായൂർ: ഭക്തിസംഗീത കൂട്ടായ്മയായ ‘സ്വരാംഗി ഭജൻസ്’  ഒക്ടോബർ ഏഴ് ബുധനാഴ്ച രാവിലെ പത്തിന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ശുഭാരംഭം കുറിക്കും. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയും സംഗീതജ്ഞനുമായ സുധാകരൻ മൂർത്തിയേടം ഭദ്രദീപം തെളിയിക്കും.

ഭക്തിയുടെയും സംഗീതത്തിന്റെയും ഹൃദയസ്പർശിയായ സമർപ്പണം എന്ന ആശയത്തോടെയാണ് സ്വരാംഗി ഭജൻസ് ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ അരങ്ങിലെത്തുന്നത്.

വിദ്യ അനൂപ്, പ്രസീത, ജിസ്ന, ദിവ്യ, ശ്രീരജ , ദിവ്യശ്രീ, അതുൽ, കീർത്തന, നന്ദിത, വിദ്യ, ശ്രീരാഗ് എന്നിവരാണ് സ്വരാംഗി ഭജൻസിലെ    കലാപ്രവർത്തകർ

ചടങ്ങിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക്: 8107 302 007, 9947 482 941.

Spread the News

Leave a Comment

IMG 20260806 WA0051