ചെർപ്പുളശ്ശേരി: വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിലിന്റെ (ഡബ്ല്യു.എസ്.ആർ.സി.) ദേശീയ കമ്മിറ്റി വർക്കിങ് ചെയർമാനായി സി. പി. ജയപ്രകാശിനെ തിരഞ്ഞെടുത്തു. ചെർപ്പുളശ്ശേരി കാറൽമണ്ണ ചേരിയിൽ വീട്ടിൽ താമസിക്കുന്നയാളാണ് ജയപ്രകാശ്
മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായുള്ള സംഘടനയായ വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിലിന്റെ ആസ്ഥാനം ആലുവയിലാണ്. ദേശീയ കമ്മിറ്റി വർക്കിങ് ചെയർമാൻ പദവി രേഖപ്പെടുത്തിയ സംഘടനയുടെ തിരിച്ചറിയൽ കാർഡ് ഒക്ടോബർ അഞ്ചിന് ജയപ്രകാശിന് അനുവദിച്ചു.