anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

” വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത് — ഫാമിലി ഫൺ വൈബിൽ ശ്രദ്ധ നേടി പോസ്റ്റർ.

മഞ്ജു വാര്യർക്കൊപ്പം മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ – കണ്ണൻ മോഹൻ. സംഗീതം – ഇലക്ട്രോണിക് കിളി, പാർവതീഷ് പ്രദീപ്. സൗണ്ട് ഡിസൈൻ – ഡോൺ വിൻസെന്റ്.

പ്രൊഡക്ഷൻ ഡിസൈനർ – ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അനീഷ് സി സലിം, പ്രൊഡക്ഷൻ കൺട്രോളർ – ജിതിൻ ജൂഡി കുര്യാക്കോസ്, പ്രോജക്ട് ഡിസൈനർ – ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് – ബിനു ജി നായർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – ലിജി പ്രേമൻ, വി എഫ് എക്സ് – പ്രോമൈസ്, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, പി ആർ ഒ – എ എസ് ദിനേശ്, ശബരി,പോസ്റ്റർ ഡിസൈൻ – റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ – ദിലീപൻ ജി കൃഷ്ണ.

കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലുള്ള രസകരവും നിറമുള്ളതുമായ ഫസ്റ്റ് ലുക്കാണ് “ഹാപ്പിലൂപ്പ്” പുറത്തുവിട്ടിരിക്കുന്നത്. ഫാമിലി ഫൺ, യൂത്ത് എനർജി, ഫീൽ-ഗുഡ് മൂഡ് എന്നിവ ഒരുമിക്കുന്ന ചിത്രമായിരിക്കുമോ “ഹാപ്പിലൂപ്പ്” എന്ന കൗതുകവും പോസ്റ്റർ ഉയർത്തുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ “ഹാപ്പിലൂപ്പ്” ഏത് തരത്തിലുള്ള സിനിമയാകും എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയും വർധിച്ചിരിക്കുകയാണ്.

Spread the News

Leave a Comment

IMG 20260806 WA0051