രാവിലെ 11ന് മലപ്പുറം വലിയാട് വെച്ച് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ശംസുദ്ദീന്‍ താക്കോല്‍ദാനകര്‍മ്മം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ഹാജി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിക്കും.
വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പറളിക്കുന്നിലാണ് ഈ സ്‌നേഹ വീട് പണിതുയര്‍ത്തിയത്. എറണാകുളം സ്വദേശിയായ കെ.എം. ഹാഷിം സൗജന്യമയായി നല്‍കിയ സ്ഥലത്ത് പി.കെ.എം.യു.പി.സ്‌കൂള്‍ ആല്‍പറ്റക്കുളമ്പ്, എ.എം.യു.പി.സ്‌കൂള്‍ കന്മനം, യു.എ.എച്ച്.എം. എല്‍.പിസ്‌കൂള്‍ കന്മനം, എ.എം.എല്‍.പി.സ്‌കൂള്‍ ചേങ്ങോട്ടൂര്‍ എന്നീ വിദ്യാലയങ്ങളില്‍ പഠിക്കുന്ന രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളും നൂറ്റിപത്തോളം അധ്യാപകരും മാനേജ്‌മെന്റിനോടൊപ്പം ചേര്‍ന്നാണ് വീട് പണിതുയര്‍ത്തിയത്.
ദുരന്തബാധിതരായി സര്‍ക്കാര്‍ ലിസ്റ്റില്‍ പെട്ട ഒരു കുടുംബത്തിനാണ് വീട് കൈമാറുന്നത്.