ഏലംകുളം: ഷൊർണൂർ -നിലമ്പൂർ റെയിൽവേ പാതയിലെ LC 5 ഏലംകുളം റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾ തീർത്ത് ഇന്ന് രാവിലെ മുതൽ തുറന്നിട്ടുണ്ട്.
ഇന്ന് വൈകുന്നേരം 6:00 മണി വരെ അടച്ചിടും എന്നാണ് മുൻപ് അറിയിപ്പുണ്ടായിരിന്നത്. എന്നാൽ മരാമത്ത് പണികൾ നേരത്തെ കഴിഞ്ഞതിനാലും വാഹന യാത്രക്കാരായ ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും വേണ്ടി റെയിൽവേ അധികൃതർ ഗേറ്റ് തുറന്നിട്ടുള്ളത്.
ഒറ്റ ദിവസം അടച്ചിട്ടപ്പോൾ തന്നെ വാഹന യാത്രക്കാരായ ജനങ്ങൾക്ക് നല്ല ബുദ്ധിമുട്ട് ആയിരുന്നു നേരിട്ടത്. ദൂരെ ദിക്കിൽനിന്നുള്ള പലരും ഗേറ്റ് അടച്ചിട്ടത് അറിയാതെ ഇന്നലെ ഏലംകുളത്ത് വന്ന് തിരിച്ചു പോകുന്ന അവസ്‌ഥ ഉണ്ടായിരുന്നു.