anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പെരിന്തൽമണ്ണയിൽ എംഡിഎംഎയുമായി നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ടുപേർ പിടിയിൽ

പെരിന്തൽമണ്ണ: ജില്ലയിൽ ലഹരിക്കടത്തും വിൽപ്പനയും തടയാനായി മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി പെരിന്തൽമണ്ണ ടൗൺ കേന്ദ്രീകരിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ 11.63 ഗ്രാം എംഡിഎംഎയുമായി യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി.

​മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് എന്ന ജാസി (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരെയാണ് പെരിന്തൽമണ്ണ എസ്ഐ അൻവർ സാദിഖ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് 11.63 ഗ്രാം എംഡിഎംഎയുമായി പ്രതികൾ പിടിയിലാകുന്നത്.

​ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കും വാഹനം നൽകിയും സാമ്പത്തിക സഹായം നൽകിയും സഹായിക്കുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും..

​പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ, സിഐ സുമേഷ് സുധാകരൻ, എസ്ഐ അൻവർ സാദിഖ്, പോലീസ് ഉദ്യോഗസ്ഥരായ വിനോജ്, ആമിർ സുഹൈൽ, പത്മിനി, സുമിത്ര എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Spread the News

Leave a Comment

IMG 20260806 WA0051