പെരിന്തൽമണ്ണ :
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പാലിയേറ്റീവ് ക്ലിനിക്കുകളുടെ കൂട്ടായ്മയായ എം. ഐ. പി (മലപ്പുറം ഇനീഷ്യറ്റീവ് ഇൻ പാലിയേറ്റീവ്) മങ്കട സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്യാട്രി രോഗികളുടെയും പരിചാരകരുടെയും വളണ്ടിയർമാരുടെയും സംഗമം 13ന് ചൊവ്വാഴ്ച പെരിന്തൽമണ്ണ പാലിയേറ്റീവ് ക്ലിനിക് ഓഡിറ്റോറിയത്തിൽ നടത്തുവാൻ സോണൽ കമ്മിറ്റി തീരുമാനിച്ചു. “മനസ്സോരം’26” എന്നാണ് പരിപാടിയുടെ പേര്.കാലത്ത് 9 മണി മുതൽ വൈകു: 4 മണി വരെയാണ് പരിപാടി.രോഗികളുടെ കലാപരിപാടികളും ക്ലാസുകളും അനുഭവങ്ങൾ പങ്കുവെക്കലും നടക്കും.
സോണൽ കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് ഉമ്മർ അറക്കൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഉമ്മർ ഫാറൂഖ് ശാന്തപുരം, കുറ്റീരി മാനുപ്പ , സെയ്തലവി അരിപ്ര ,സുബൈർ പട്ടിക്കാട്,മജീദ് സ്വലാഹിമങ്കട,നൗഷാദ് പുത്തനങ്ങാടി,ഷൗക്കത്ത് മാന്തോണി,ഹംസ തയ്യിൽ,പി പി സൈതലവി , റുമൈസ , മൂസക്കുട്ടി ചേരിയം,സക്കീർ മാമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു.