anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നൂറുദിന കർമ്മപദ്ധതി: വിദ്യാഭ്യാസ മേഖലയുടെ അടിത്തറ ശക്തമായി — മന്ത്രി എൻ. ഷംസുദ്ദീൻ*

 പാലക്കാട്‌.നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത വിവിധ പദ്ധതികൾ പൂർത്തിയായതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ അടിത്തറ കൂടുതൽ ശക്തമായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. മണ്ണാർക്കാട് ജി.എം.യു.പി. സ്കൂളിൽ അനുവദിച്ച പുതിയ സ്കൂൾ ബസിന്റെയും ഡിജിറ്റൽ സ്ക്വയറിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 6,000 സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ യാഥാർത്ഥ്യമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും റോബോട്ടിക്സ് സയൻസിനും പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസമേഖല മുന്നോട്ട് പോകുന്നത്. പഠനത്തോടൊപ്പം കുട്ടികളുടെ നൈപുണ്യ വികസനത്തിനും മുൻഗണന നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാവശ്യമായ പ്രവർത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ എട്ട് ഏക അധ്യാപക വിദ്യാലയങ്ങളെ എൽ.പി. സ്കൂളുകളായി ഉയർത്തി. മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനവും നൽകിവരുന്നു. അധ്യാപകരുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി പ്രത്യേക അദാലത്തുകൾ, നീന്തൽ പരിശീലനത്തിനായി ‘അക്വാട്ടിക് ട്രെയിനിങ്’, കലാ-കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘കായികമിത്രം’ തുടങ്ങിയ വിവിധ പദ്ധതികളും നൂറുദിന പരിപാടിയുടെ ഭാഗമായി പൂർത്തിയാക്കാൻ സാധിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.

എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചാണ് സ്കൂളിന് ബസ് അനുവദിച്ചത്. മണ്ണാർക്കാട് നഗരസഭ ചെയർപേഴ്സൺ കെ. സജ്ന അധ്യക്ഷയായി. നഗരസഭ ഉപാധ്യക്ഷൻ കെ. ബാലകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷരായ സി. മുഹമ്മദ് ബഷീർ, സീന ശശി, കെ.സി. അബ്ദുറഹ്മാൻ, സലീന വേളക്കാടൻ, ജ്യോതി കൃഷ്ണൻകുട്ടി, മണ്ണാർക്കാട് എ.ഇ.ഒ. സി. അബൂബക്കർ, പ്രധാനാധ്യാപിക എം. സബിത, സ്റ്റാഫ് സെക്രട്ടറി നിഷ ഷെറിൻ, പി.ടി.എ. പ്രസിഡന്റ് സമദ് പൂവക്കോടൻ എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051