ചെർപ്പുളശ്ശേരി. കണ്ണിനും കാതിനും കുളിർമയേകുന്ന നവരാത്രി സംഗീതോത്സവത്തിന് ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് സമാരംഭം ആകും. വൈകുന്നേരം 4 മണിക്ക് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ സംഗീത ലോകത്തെ അറിയപ്പെടുന്ന സംഗീതജ്ഞർ ഇനിയുള്ള സന്ധ്യകളിൽ പുത്തനാല്‍ക്കൽ ക്ഷേത്രത്തിൽ എത്തും ദക്ഷിണേന്ത്യയിൽ തന്നെ അതിപ്രശസ്തമായ നവരാത്രി സംഗീതോത്സവമാണ് കഴിഞ്ഞ 31 വർഷമായി ചെർപ്പുളശ്ശേരിയിൽ നടന്നുവരുന്നത്. പാടാൻ തുടങ്ങുന്നവർക്കും പാടി തെളിഞ്ഞ വർക്കും ഒരുപോലെ വേദിയൊരുക്കുന്ന ചെർപ്പുളശ്ശേരി പുത്തനാൽക്കൽ സംഗീതോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ ബി രാജേന്ദ്രൻ കെ ബി രാജാനന്ദൻ എന്നിവർ അറിയിച്ചു
നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ സംഗീതോത്സവം