anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന് തുടക്കമായി

FB IMG 1791723028883 (1)

ചെർപ്പുളശ്ശേരി പത്തു രാത്രികളും 11 പകലുകളും താള രാഗലയങ്ങൾ കൊണ്ട് സമ്പന്നമാകുന്ന പുത്തൻ ആൽക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെർപ്പുളശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കെ ടി ജംസിയ,  ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഐ ആർ പ്രസാദ്, മണ്ണൂർ രാജകുമാരൻ ഉണ്ണി, ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ ബി രാജേന്ദ്രൻ സെക്രട്ടറി ജി സുബ്രഹ്മണ്യൻ തുടങ്ങിയ നിരവധി പേർ പങ്കെടുത്തുIMG 20261011 WA0140

തുടർന്ന് കച്ചേരിയും അരങ്ങേറി. ഇന്നുമുതൽ വിജയദശമി നാൾ വരെ നീണ്ടുനിൽക്കുന്ന സംഗീത വിരുന്നിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ   സംഗീതജ്ഞർ  പങ്കെടുക്കും വിജയദശമി നാളിൽ നടക്കുന്ന പഞ്ചരത്ന കൃതികളുടെ ആലാപനത്തോടെ ഈ വർഷത്തെ സംഗീത കച്ചേരി സമാപിക്കും. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നവരാത്രി പുസ്തക പൂജയും വിജയദശമി നാളിൽ വാഹനപൂജയും കുട്ടികളെ എഴുത്തിനിരുത്തൽ ചടങ്ങും നടത്തും.IMG 20261011 WA0141

Spread the News

Leave a Comment

IMG 20260806 WA0051