anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി നവരാത്രി സംഗീതോത്സവം ആദ്യ ദിനത്തിൽ ആസ്വാദകരുടെ മനം കവർന്ന സിക്കിൾ ഗുരു ചരണ്

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലെ ആദ്യ ദിനത്തിൽ സിക്കിൾ ഗുരുചരൺ അവതരിപ്പിച്ച കച്ചേരി ഭാവ ബന്ധുരമായി. പുല്ലാംകുഴൽ വിദഗ്ധരായ സഹോദരന്മാരുടെ പാരമ്പര്യം പിന്തുടർന്ന് സംഗീത രംഗത്ത് ചുവടുറപ്പിച്ച സിക്കിൾ ഗുരുചരൺ കർണാടക സംഗീതത്തിൽ പതാക വാഹകനായി മുൻപന്തിയിൽ ഉണ്ട്. കല്യാണി വർണ്ണത്തിൽ ആരംഭിച്ച കച്ചേരി ശ്രീ മഹാഗണപതി എന്ന ഗൗള രാഗത്തിലുള്ള കീർത്തനമാണ് ഗണപതി സ്തുതിയായി ആലപിച്ചത്. ബാലസുബ്രഹ്മണ്യ ഭജേ എന്ന സുരുട്ടി രാഗത്തിലുള്ള കീർത്തനം പുതുമയുള്ളതായി. വിളമ്പകാലത്തിൽ ആനന്ദഭൈരവി കീർത്തനം ദേവി സ്തുതിയായി ഭക്തിഭാവം വിടർത്തി. സംഗീതോത്സവത്തിന് ഉചിതമായ സമാരംഭം കുറിക്കുന്ന പ്രൗഢമായ കച്ചേരി മൂന്നു മണിക്കൂറിലധികം നീണ്ടുനിന്നു.
തിരുവനന്തപുരം സമ്പത്ത് വയലിനിലും , പാലക്കാട് എ എം ഹരി നാരായണൻ മൃദംഗത്തിലും, ശ്രീജിത്ത് വെള്ളാട്ടഞ്ഞൂർ ഘടത്തിലും പക്കമേളമൊരുക്കി.
നാളെ വൈകുന്നേരം 6 45 ന് കുമാരി രഞ്ജിനി രാധ വായ്പാട്ട് അവതരിപ്പിക്കും.
സ്വാമിനാഥൻ വയലിനിലും, കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണൻ മൃദംഗത്തിലും, വിശ്വേഷ് വയലിനും, രമേഷ് വെള്ളിനേഴി Bday മുഖർശങ്കിലും പക്കമേളം ഒരുക്കും 

4 30ന് കനകധാര സംഘത്തിന്റെ കമലമ്പ നവാഹരണ കൃതികളുടെ ആലാപനം നടക്കും.

Spread the News

Leave a Comment

IMG 20260806 WA0051