anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലക്കിടിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 12 വയസ്സുകാരിക്ക് ദാരുണാന്ത്യം

ലക്കിടി: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരിയായ പത്തിരിപ്പാല സ്വദേശിനി ഫിയ ഫാത്തിമയാണ് മരിച്ചത്.

ഇന്ന് (ഒക്ടോബർ 12) ലക്കിടിയിലുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. ഫിയ ഫാത്തിമയുടെ പിതാവ് ആസിഫ് (36), മാതാവ് സുമയ്യ (33) എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ ഫിയ ഫാത്തിമയും മാതാപിതാക്കളുമാണ് സഞ്ചരിച്ചിരുന്നത്. സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്.

12 വയസ്സുകാരിയുടെ അപ്രതീക്ഷിത മരണം കുടുംബാംഗങ്ങളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

 

Spread the News

Leave a Comment

IMG 20260806 WA0051