ചെർപ്പുളശ്ശേരി:വോട്ടർപട്ടിക തീവ്രപരിഷ്കരണം തെറ്റായിരുന്നു എന്ന് പറയുന്ന ഷൊർണൂർ എം. എൽ. എ, പി.മമ്മിക്കുട്ടി SIR ന് ശേഷമുള്ള വോട്ടർപട്ടിക വച്ച് ജയിച്ച് വന്നതിനാൽ സ്വയം രാജി നൽകിയാണ് പ്രസ്തുത നിലപാട് സ്വീകരിക്കേണ്ടതെന്ന്
ബിജെപി ജില്ല സെക്രട്ടറി കെ പ്രസാദ് പറഞ്ഞു.
എസ് ഐ ആറിനെ തള്ളിപ്പറഞ്ഞ എം.എൽ എ മാരും യു ഡി എഫ് സർക്കാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ഷൊർണൂർ എം എൽ എ യുടെ ചെർപുളശേരിയിലെ ക്യാമ്പ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പോസ്റ്റർ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി മണ്ഡലം പ്രസിഡണ്ട് പി ജയൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗം കെ.ഹരിദാസൻ,
നേതാക്കളായ
എ ശ്രീനാരായണൻ,വിജീഷ് നെല്ലായ , അജീഷ് വെള്ളിനേഴി , രഞ്ജിത് എഴുവന്തല, വിശാഖ്മനു,
എം.വി. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.