ചെർപ്പുളശ്ശേരി. പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി സംഗീതോത്സവത്തിൽ രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം 6 45 ന് കുമാരി രഞ്ജിനി രാധ അവതരിപ്പിച്ച സംഗീത കച്ചേരി സദസ്സിന് അനുഭൂതി ദായകമായി. ചിട്ടയാർന്ന സംഗീതത്തിൽ കീർത്തനങ്ങളും വർണ്ണങ്ങളും ആലപിച്ചുകൊണ്ട് സംഗീത ആസ്വാദകരുടെ മനം കവർന്നു വിശ്വേഷ് സ്വാമിനാഥൻ വയലിനിലും, കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണൻ മൃദംഗത്തിലും രമേശ് വെള്ളിനേഴി മുഖർശംഖിലും പക്കമേളമൊരുക്കി.