anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്ന് ശബരിമല സന്നിധാനത്ത് എത്തും

തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രി കെ. മുരളീധരനും  ശബരിമലയിലെത്തും. രാവിലെ ഒൻപതിന് നിലയ്ക്കലിൽ എത്തുന്ന ഇരുവരും തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകളും പരിശോധിക്കും.

രാവിലെ 10.30ന് പമ്പയിലെ ശ്രീരാമ സാകേത ഓഡിറ്റോറിയത്തിൽ വിവിധ സർക്കാർ വകുപ്പുകളെ പങ്കെടുപ്പിച്ച് അവലോകന, ഏകോപന യോഗം ചേരും. തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തും. തുടർന്ന് വൈകിട്ട് നാലോടെ സന്നിധാനത്തെത്തുന്ന മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവർ അവിടെയുള്ള ഒരുക്കങ്ങൾ പരിശോധിക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തും.

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. ഒക്ടോബർ 22 വരെയാണ് പൂജകൾ നടക്കുക.

Spread the News

Leave a Comment

IMG 20260806 WA0051