anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആർദ്രം വനിതാ സമ്മേളനം നാളെ ചെർപ്പുളശ്ശേരിയിൽ; മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്യും

ചെർപ്പുളശ്ശേരി: ആർദ്രം പാലിയേറ്റീവ് കെയർ സംവിധാനത്തിന്റെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ആർദ്രം വനിതാ സമ്മേളനം’ ഒക്ടോബർ 17 ശനിയാഴ്ച ചെർപ്പുളശ്ശേരിയിൽ നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ചെർപ്പുളശ്ശേരി സ്നേഹനഗർ റോയൽ ഓഡിറ്റോറിയത്തിലാണ് സമ്മേളനം.

കഴിഞ്ഞ 21 വർഷമായി ചെർപ്പുളശ്ശേരി നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി ഹമീദ് ഡോക്ടറുടെ സൗജന്യ സേവന നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആർദ്രം പാലിയേറ്റീവ് കെയർ സംവിധാനത്തിന്റെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സംസ്ഥാന പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി സമ്മേളനം ഉദ്ഘാടനം ചെയ്യും. .  എംഎൽഎ പി. മമ്മിക്കുട്ടി അധ്യക്ഷത വഹിക്കും.

എംപി വി. കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയർപേഴ്സൺ ജംസിയ കെ. ടി. വിശിഷ്ടാതിഥിയായി പങ്കെടുക്കും. ആർദ്രം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹമീദ് ആമുഖപ്രഭാഷണം നടത്തും.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധർ നയിക്കുന്ന ക്ലാസുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. കോഴിക്കോട് പാലിയേറ്റീവ് കെയർ മെഡിക്കൽ ഡയറക്ടർ ഡോ. മുജീബ് റഹ്മാൻ ആദ്യ ക്ലാസിന് നേതൃത്വം നൽകും. ‘പരിചരണം ജീവിത നൈപുണ്യം’ എന്നതാണ് വിഷയം.

കോഴിക്കോട് സ്വദേശിനിയായ ഡോ. അബ്ദുള്ള മണിമ ‘പാലിയേറ്റീവ് കെയറിൽ വനിതകളുടെ പങ്ക്’ എന്ന വിഷയത്തിൽ സംസാരിക്കും. പാലിയേറ്റീവ് കെയർ ഫാക്കൽറ്റിയും നഴ്സിങ് ഓഫീസറുമായ ബിനി എം. എൻ. ‘സ്ത്രീകളും ആരോഗ്യവും പാലിയേറ്റീവ് കെയറും’ എന്ന വിഷയത്തിൽ ക്ലാസെടുക്കും.

കേരള മെഡിക്കൽ കോളേജ് മാങ്ങോട് പ്രതിനിധി ഡോ. മുഹമ്മദ് അലി ‘ആർദ്രം അത് നമ്മുടേതാണ്’ എന്ന വിഷയത്തിലും ഡോ. രജില ‘ഒരുമിക്കാം ആരോഗ്യമുള്ള നാളേക്ക്’ എന്ന വിഷയത്തിലും സംസാരിക്കും.

വാർഡ് കൗൺസിലർ സി. ഷിജ, സി. ടി. സെയ്തലവി, അനിത തുടങ്ങിയവർ ആശംസകൾ നേരും.

സ്ത്രീകളുടെ ആരോഗ്യസംരക്ഷണം, പരിചരണരംഗത്തെ പങ്കാളിത്തം, സാമൂഹിക ഉത്തരവാദിത്വം, പാലിയേറ്റീവ് സേവനങ്ങളുടെ വിപുലീകരണം തുടങ്ങിയ വിഷയങ്ങൾക്ക് സമ്മേളനം പ്രാധാന്യം നൽകും.

സ്ത്രീകളുടെ സജീവ പങ്കാളിത്തത്തിലൂടെ സാന്ത്വനപരിചരണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. പ്രദേശത്തെ സ്ത്രീകളുടെയും സന്നദ്ധപ്രവർത്തകരുടെയും വിപുലമായ പങ്കാളിത്തം സംഘാടകർ പ്രതീക്ഷിക്കുന്നു.

അനുഗ്രഹ വിഷൻ ന്യൂസ് | ചെർപ്പുളശ്ശേരി

Spread the News

Leave a Comment

IMG 20260806 WA0051