anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ അനുമോദന യോഗം നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ കായിക മത്സരങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളായ പി.അഭിറാം എം.ടി വിസ്മയ ബാബു എന്നിവരെ അനുമോദിച്ചു. അനുമോദന യോഗം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ.രമേഷ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എൻ.എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു.സൗത്ത് ഇന്ത്യ ഇൻവിറ്റേഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അഭിറാം കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളോട് മത്സരിച്ചാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.ഇൻക്ളൂസീവ് സ്പോർട്സിൽ ജില്ലാതല മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനിയാണ് വിസ്മയ ബാബു. പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.അജിത് തമ്പാൻ, കെ.എം അഭിനവ്, എ.എസ് അശ്വതി, കെ.ഐ ദിയ ഫാത്തിമ എം.ആര്യ എന്നിവർ സംസാരിച്ചു.സെപ്തംബർ മാസത്തെ GK ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും സ്കൂൾ തലത്തിൽ നടന്ന വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു

Spread the News

Leave a Comment

IMG 20260806 WA0051