ശബരിമല. മണ്ഡല തീർത്ഥാടന കാലത്തിന് ഒരു മാസം ബാക്കി നിൽക്കെ തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ, ദേവസ്വം മന്ത്രി കെ മുരളീധരൻ, ടൂറിസം മന്ത്രി പിസി വിഷ്ണു നാഥ് തുടങ്ങിയവർ ശബരിമലയിൽ എത്തി. രാവിലെ നിലയ്ക്കൽ ബേസ് ക്യാമ്പിലും പിന്നീട് പമ്പയിലും എത്തിയ മുഖ്യമന്ത്രിയും പരിവാരങ്ങളും വൈകുന്നേരത്തോടെ ശബരിമല സന്നിധാനത്ത് എത്തും. വൈകുന്നേരം അഞ്ചുമണിക്ക് നട തുറക്കുന്ന സമയത്ത് തന്നെ അയ്യപ്പ ദർശനം നടത്തി ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും ഇത്തവണ സുഗമമായ ദർശനം അയ്യപ്പഭക്തർക്ക് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളെ അറിയിച്ചു.