anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കരിമ്പുഴ നമ്പിയത്ത് സക്കീർ 53 മരണമടഞ്ഞു

ശ്രീകൃഷ്ണപുരം. കഴിഞ്ഞദിവസം   മാങ്ങോട് വെച്ച് നടന്ന വാഹനാപകടത്തിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരിമ്പുഴ നമ്പിയത്ത് സക്കീർ 53  മരണമടഞ്ഞു. നമ്പിയത് മുഹമ്മദിന്റെ മകനാണ്. അടക്കാപുത്തൂർ മരമിൽ ഉടമയായിരുന്നു. സ്വന്തം കാർ അടയ്ക്കാപുത്തൂർ മില്ലിൽ നിർത്തിയ ശേഷം സ്കൂട്ടിയെടുത്ത് മാങ്ങോട്ടു പോയതാണ് സക്കീർ. എതിരെ വന്ന ബുള്ളറ്റ് മോട്ടോർസൈക്കിൾ സക്കീരിന്റെ വാഹനത്തിൽ ഇടിക്കുകയും തുടർന്ന് ഗുരുതരമായി പരിക്കേറ്റ സക്കീറിനെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. മൂന്ന് ദിവസം മുമ്പാണ് അപകടം നടന്നത്. ഗുരുതരമായ പരിക്കേറ്റ സക്കീർ പിന്നീട് മരണത്തിന് കീഴടങ്ങി.ഭാര്യ ഷമീറ, മക്കൾ ഹനീന്‍  മുഹമ്മദ് മെഡിക്കൽ വിദ്യാർഥി   , ഷാന എൽഎൽബി വിദ്യാർഥി, ലിയാന ഡിഗ്രി വിദ്യാർഥി.  പൊതുപ്രവർത്തകനും നിരവധി ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതിൽ അതീവ തൽപരനും ആയിരുന്ന സക്കീറിന്റെ വിയോഗം കരിമ്പുഴയെ ആകെ ദുഃഖത്തിലാഴ്ത്തി. കബറടക്കം ഇന്ന് വൈകിട്ട് 4:00 മണിക്ക് കൂട്ടിലക്കടവ് ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടക്കും.

Spread the News

Leave a Comment

IMG 20260806 WA0051