പാലക്കാട്. പ്ലസ് ടൂ പരീക്ഷയിൽ പരാജിതരായ പാലക്കാട് ജില്ലയിലെ പട്ടിക വർഗ്ഗ വിദ്യാർഥികൾക്ക് മലമ്പുഴ ഗിരിവികാസ് പദ്ധതിയിൽ താമസിച്ചു പഠിച്ചു 2026-2027 അധ്യയന വർഷത്തെ പരീക്ഷ എഴുതാൻ അവസരം. കേരള സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പ്, മൈ ഭാരത് പാലക്കാട് സംയുക്തമായി നടത്തുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം.താൽപര്യമുള്ള വിദ്യാർഥികൾക്കുള്ള ഇൻ്റർവ്യൂ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ അട്ടപ്പാടി ITDP ഓഫീസിൽ വെച്ച് ഒക്ടോബർ 23ന് രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കും, പാലക്കാട് മൈ ഭാരത് ഓഫീസിൽ വെച്ച് ഒക്ടോബർ 26ന് രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കും. വിദ്യാർഥികൾ 10, +2 സർട്ടിഫിക്കറ്റ് , മാർക്ക്ലിസ്റ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്,ഫോട്ടോ ഐഡി കാർഡ് സഹിതം രക്ഷിതാക്കൾക്കൊപ്പം നേരിട്ട് ഹാജരാകണമെന്ന് അറിയിക്കുന്നു.നവംബർ മാസം ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:7558892580.
ഗിരിവികാസ് – പാലക്കാട് ജില്ലയിലെ പട്ടിക വർഗ്ഗ വിദ്യാർഥികൾക്കുള്ള തുടർപഠന പദ്ധതിക്ക് അപേക്ഷിക്കാം