സ്കൂട്ടർ യാത്രക്കാരായിരുന്ന രണ്ടു സ്ത്രീകൾ ബസ്സിനടിയിൽ പെട്ട് മരിച്ചു
പാമ്പാടി (കോട്ടയം): പാമ്പാടി പതിമൂന്നാം മൈലിൽ സ്കൂട്ടർ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ മരിച്ചു.മീനടം വട്ടക്കാവുങ്കൽ തോമസിൻ്റെ മകൾ ആഷ്ലി ആൻ തോമസ് (25) പാമ്പാടി കടുംവുംഭാഗം ഫാദർ കുര്യാക്കോസിന്റെ മകൾ കൃപ മെറിൻ കുര്യൻ (25) എന്നിവരാണ് മരിച്ചത്.