anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ടി. കെ. മാധവൻ പുരുഷ മൈക്രോ യൂണിറ്റിന്റെ വാർഷിക കുടുംബയോഗം നടന്നുടി

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി എസ്.എൻ.ഡി.പി. ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ടി.കെ. മാധവൻ പുരുഷ മൈക്രോ യൂണിറ്റിന്റെ വാർഷിക കുടുംബയോഗം വിവിധ പരിപാടികളോടെ നടന്നു.

ചെർപ്പുളശ്ശേരി ശ്രീനാരായണ ഗുരുമന്ദിരത്തിൽ നടന്ന കുടുംബയോഗം ശാഖാ പ്രസിഡന്റ് കരീപ്പാടത്ത് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൈക്രോ യൂണിറ്റ് കൺവീനർ നാരായണദാസ് മണ്ണുംകാട്ടിൽ അധ്യക്ഷത വഹിച്ചു.

ഒറ്റപ്പാലം യൂണിയൻ കൗൺസിലർ ചോലക്കൽ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ കൂട്ടായ്മയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും വിളിച്ചോതുന്ന വേദിയായി വാർഷിക കുടുംബയോഗം മാറി.

ശാഖാ സെക്രട്ടറി അങ്ങാടിക്കുന്നത് ഹരിദാസൻ, രക്ഷാധികാരി കരീപ്പാടത്ത് അരവിന്ദാക്ഷൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് രാധാഭായ് , എ. രാമകൃഷ്ണൻ, കെ. രാമൻകുട്ടി എന്നിവർ സംസാരിച്ചു.

മൈക്രോ യൂണിറ്റ് ജോയിന്റ് കൺവീനർ മുത്തപ്പൻ വിജയൻ സ്വാഗതവും കുമാർദാസ് സ്രാമ്പിക്കൽ നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും കച്ചേരിക്കുന്ന് കളഭം തിരുവാതിരകളി സംഘത്തിന്റെ തിരുവാതിരക്കളിയും അരങ്ങേറി. കുടുംബാംഗങ്ങളുടെ പങ്കാളിത്തവും കലാപരിപാടികളും വാർഷിക കുടുംബയോഗത്തിന് ഉത്സവാന്തരീക്ഷം പകർന്നു.

Spread the News

Leave a Comment

IMG 20260806 WA0051