anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ദേശീയോദ്ഗ്രഥന ദിനത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

അമ്പലപ്പാറ: ദേശീയോദ്ഗ്രഥന ദിനാചരണത്തിന്റെ ഭാഗമായി വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. വിദ്യാർഥികളിൽ കായികമനോഭാവവും കൂട്ടായ്മയും വളർത്തുന്നതിനൊപ്പം ലഹരിക്കെതിരായ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

പ്രധാനാധ്യാപകൻ എം. ശശികുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ അധ്യക്ഷത വഹിച്ചു. കെ. മുരളീകൃഷ്ണൻ, വി. വിദ്യ എന്നിവർ സംസാരിച്ചു.
സിംഗിൾസ് വിഭാഗത്തിൽ എട്ടാം ക്ലാസ് വിദ്യാർഥികളായ നവീൻ.കെ, സഞ്ജയ്.എ.എസ് എന്നിവരും ഡബിൾസ് വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർഥികളാIMG 20261119 WA0335യ സഞ്ജയ് ചന്ദ്രൻ.കെ, അനൽ ശങ്കർ.പി.എസ് എന്നിവരും വിജയികളായി
ബി. ധരേഷ്, റിനു എം. റോയ്, എം. ഗിരീഷ്, കെ.പി. അരുണിമ, എം. അംബിക എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051