കടമ്പൂരിൽ വച്ച് നടന്ന ഒറ്റപ്പാലം ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച് വാണിയംകുളം ടി.ആർ.കെ. ഹയർ സെക്കന്ററി സ്ക്കൂൾ കലാ കിരീടം നേടിയ സ്ക്കൂൾ ടീമിനെ ഹെഡ് മാസ്റ്റർ സി കലാധരന്റെയും അധ്യാപകർ അനധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂൾ അസംബ്ലിയിൽ ആദരിച്ചു.
ഒന്നാം സ്ഥാനം അഗ്രഗേറ്റും ഓവറോൾ ചാമ്പ്യൻഷിപ്പും ടി.ആർ.കെ. കലാ പ്രതിഭകൾ സ്ക്കൂളിന് നേടിയിരുന്നു. വിവിധ കലാമത്സരങ്ങളിൽ യു.പി.വിഭാഗം 78 പോയിന്റ്, എച്ച്.എസ് വിഭാഗം 280, എച്ച്. എസ്.എസ് വിഭാഗം 300 പോയിന്റ് എന്നീ ക്രമത്തിലാണ് ഇരട്ട വിജയ കിരീടം ഉറപ്പിച്ചത്. ഗോത്രകലകൾ, ഗ്രൂപ്പ് ഡാൻസ്, കുച്ചുപ്പുടി, വയലിൻ, ലളിതഗാനം, ചിത്രരചന, കഥാ രചന തുടങ്ങിയ ഇനങ്ങളിലും സംസ്കൃതം, അറബി, ഉറുദു വിഭാഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചാണ് ടി.ആർ.കെ ഓവറോൾ കിരീടം നേടിയെടുത്തത്. 2000 ത്തിൽ കടമ്പൂർ ഹൈസ്ക്കൂളിൽ നിന്ന് ആദ്യമായി ടി.ആർ.കെ നേടിയ വിജയ കിരീടം 2026 ലും രണ്ട് വർഷമായി കിട്ടാതിരുന്ന അഗ്രിഗേറ്റ് ഒന്നാം സ്ഥാനം അതേ കടമ്പൂർ ഹൈസ്ക്കൂളിൽ നിന്ന് തിരികെ പിടിച്ചത് നേട്ടത്തിന് പൊലിമ കൂട്ടുന്നു. ടി.ആർ.കെ കലാപ്രതിഭകളുടെ നിരന്തര പരിശീലനവും അധ്യാപകരുടെ സമർപ്പിതമായ പ്രവർത്തനവും രക്ഷിതാക്കളുടെയും സ്ക്കൂൾ മാനേജ്മെന്റിന്റെയും പിന്തുണയുമാണ് ഈ ഇരട്ടനേട്ടത്തിന്റെ പിന്നിലെ കരുത്ത്.. കലാകിരീട നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപകരെയും മറ്റു സാങ്കേതികത്വത്തിന് നേതൃത്വം കൊടുത്തവരെയും സ്ക്കൂൾ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ അനുമോദിച്ചു.