anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മണികണ്ഠന്‍ കൊളത്തൂര്‍, ഇല്‍ത്തുമിഷ്, എസ്.ഷംല എന്നിവർക്ക് മഴത്തുള്ളി സാഹിത്യ പുരസ്‌കാരം

മലപ്പുറം: മഴത്തുള്ളി പബ്ലിക്കേഷന്റെ 2024-26 ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായിമണികണ്ഠന്‍ കൊളത്തൂര്‍ (ചെറുകഥ), നിസാര്‍ ഇല്‍ത്തുമിഷ്(നോവല്‍), എസ്.ഷംല (കലാലയ വിഭാഗം) എന്നിവർ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. സോമന്‍ കടല്ലൂര്‍, റഫീഖ് പട്ടേരി, നിസാമുദ്ദീന്‍ പുഴക്കാട്ടിരി,ഷഫീഖ് കുമ്പിടി എന്നിവരുള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 103 നോവലുകളും 300 ചെറുകഥകളും 75 കവിതകളും പുരസ്‌കാര നിര്‍ണയ സമിതി പരിഗണിച്ചു. അടുത്തമാസം ആദ്യം മഴത്തുള്ളി പബ്ലിക്കേഷന്‍ സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനത്തില്‍ വച്ച് പ്രശസ്തി പത്രവും ഫലകവും ക്യാഷ് പ്രൈസും ഉള്‍പ്പെടുന്ന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന മഴത്തുള്ളി പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ സാജിദ് മുഹമ്മദ് അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051