ചെർപ്പുളശ്ശേരി. പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാദോപാസന ഭജൻസ് നവംബർ 29 ന് ശബരിമല വലിയ നടപ്പന്തലിൽ ഭജൻസ് അവതരിപ്പിക്കും. നിരവധി ഭജന പരിപാടികളിലൂടെ കേരളത്തിലാകമാനം അറിയപ്പെട്ട നാദോപാസന ഭജൻസ്’ തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ അടക്കം പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ജനശ്രദ്ധ ആകർഷിച്ച ഗായക സംഘമാണ്. നിരവധി ക്ഷേത്രങ്ങളിൽ ഇതിനോടകം ഭജൻസ് അവതരിപ്പിച്ച ഈ സംഘത്തിന് ശബരിമലയിൽ പരിപാടികൾ അവതരിപ്പിക്കുവാൻ ഭാഗ്യം ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അതിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും ഭജന സംഘം അറിയിച്ചു.