anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കലാമേളകളിൽ മികച്ച നേട്ടം കൈവരിച്ച വാണിയംകുളം ടി ആർ കെ ഹയർ സെക്കൻഡറി സ്കൂൾ ഘോഷയാത്ര നടത്തി

വാണിയംകുളം ടി.ആർ.കെ ഹയർ സെക്കന്ററി സ്ക്കൂളിൽ ദേശീയ സംസ്ഥാന ജില്ലാ മേളകളിൽ പങ്കെടുത്ത് നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാണിയംകുളം പഞ്ചായത്തിന്റെയും സ്ക്കൂൾ അധികൃതരുടെയും നേതൃത്വത്തിൽ ആദരിച്ചു.IMG 20261125 WA0124

വാണിയംകുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മികവിന്റെ പെരുമ വിളിച്ചോതുന്ന വിളംബര ഘോഷയാത്ര പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. വാണിയംകുള ഘോഷയാത്ര ടി.ആർ.കെ സ്ക്കൂൾ വാടിക ഓപ്പൺ ഓഡിറ്റയത്തിൽ സമാപിച്ചു. സമാപന സമ്മേളനവും ട്രോഫി വിതരണവും വാണിയംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ.കെ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു മോൾ. എസ് അധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് സതീഷ് കുമാർ. സി.പി., സുഭാഷ്.കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ സി. കലാധരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രിൻസിപ്പാൾ വി.ഫിറോസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് കലാപ്രതിഭകൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.IMG 20261125 WA0123 IMG 20261125 WA0122

Spread the News

Leave a Comment

IMG 20260806 WA0051