anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ബസ്റ്റാൻഡ് വിവാദം വീണ്ടും പുകയുന്നു

ചെർപ്പുളശ്ശേരി. പഴയ ബസ്റ്റാൻഡ് പൊളിച്ചു നീക്കുകയും പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിന്റെ ഭാഗത്തുള്ള പുതിയ ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ കയറാൻ തുടങ്ങുകയും ചെയ്തുതയോടെയാണ് പട്ടാമ്പി റോഡിലെ വ്യാപാരികൾ തങ്ങൾക്ക് കച്ചവടം ലഭിക്കുന്നില്ല എന്ന പരാതിയുമായി മുന്നോട്ടു വന്നത്. എന്നാൽ പഴയ ബസ്റ്റാൻഡ് പൊളിച്ചു നീക്കുന്നതിന് കാലതാമസം എടുക്കുകയും പുതിയ ബസ്റ്റാൻഡിന്റെ പണി തുടങ്ങാതിരിക്കുകയും ചെയ്തതോടെയാണ് വീണ്ടും കച്ചവടക്കാരും യുഡിഎഫ് നേതൃത്വവും രംഗത്തുവന്നത്. ഇന്ന് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര പ്രാധാന്യം നഗരസഭ നൽകണമെന്നും പൊളിച്ചുമാറ്റിയ പഴയ ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ കയറാൻ തുടങ്ങണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ധർണ്ണ നടത്തുകയുണ്ടായി. യുഡിഎഫ് അംഗങ്ങളും ബസ് ജീവനക്കാരും തമ്മിൽ നേരിയ സംഘർഷത്തിന് ഇത് കാരണമായി  ബസ്സുകൾ തോന്നിയപോലെ ഓടാനുള്ളതല്ലെന്നും ബസ്റ്റാൻഡ് എവിടെയാണോ അവിടെക്കാണ്   പെർമിറ്റ് അനുവദിക്കുന്നത് എന്നും ബസ് ജീവനക്കാരും മുതലാളിമാരും പറയുന്നു. പിന്നീട് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുക വഴി ബസ്സിന്റെ സമയത്തിൽ ഒരു ഏകീകരണം ലഭിക്കുകയില്ല എന്നതാണ് ബസ് ജീവനക്കാരുടെ വാദം. എന്നാൽ പട്ടാമ്പി റോഡിലെ പല കടകളും പൂട്ടി പോയിട്ടുണ്ടെന്നും ഇവരുടെ നിത്യ മാർഗ്ഗമാണ് ഇതുമൂലം തടസ്സപ്പെട്ടത് എന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

കാര്യങ്ങൾ എന്തായാലും ഉചിതമായ ഒരു തീരുമാനത്തിൽ. എല്ലാവരും എത്തിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം

 

Spread the News

Leave a Comment

IMG 20260806 WA0051