പാലക്കാട്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ് അപകടത്തിൽ മരിച്ചവരിൽ പാലക്കാട് നെല്ലായ സ്വദേശിയായ യുവാവും. നെല്ലായ പുലാക്കോട് കുറുമ്പോട്ടുതൊടി വീട്ടിൽ മുഹമ്മദ് ആഷിഖ് (29) ആണ് മരിച്ചത്.
ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 13 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇന്നലെയാണ് അപകടം സംഭവിച്ചത്.
സിയാജുദ്ദീനാണ് പിതാവ്. സുമയ്യ മാതാവും ഷംന ഫൈസി ഭാര്യയുമാണ്.
യുവാവിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.