anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

” സഹജം സുന്ദരം” ടി.ആർ.കെയിൽ

  വാണിയംകുളം.  വ്യാജ ഫെയ്സ് ക്രീമും ലിപ്സ്റ്റിക്കിന്റെയും ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി വാണിയംകുളം ടി.ആർ.കെ സ്കൂളിൽ സഹജം സുന്ദരം എന്ന പേരിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി എച്ച്.എം. പി.കെ. മഞ്ജുള ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. യു.പി. തലമുള്ള വിദ്യാർത്ഥികൾക്കാണ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ അപകടം വ്യക്തമാക്കുന്ന ലഘുലേഖകൾ കുട്ടികൾക്കിടയിൽ വിതരണം ചെയ്ത് ബോധവത്ക്കരിക്കുകയും മാരകരോഗങ്ങൾക്ക് കാരണമാകുന്ന ഇത്തരം ക്രീമുകൾ ബഹിഷ്ക്കരിക്കുവാനും ഇത്തരം കമ്പനികൾക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഉത്ഘാടക പറഞ്ഞു. വാണിയംകുളം ആരോഗ്യ കേന്ദ്രത്തിലെ ശരണ്യ ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. ഇത്തരം വിഷയങ്ങ പാഠ്യപദ്ധതിയിൽ ഉൽപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു. ആശാ വർക്കർ ലളിത. പി ചടങ്ങിൽ സംബന്ധിച്ചു. സയൻസ് എസ്.ആർ.ജി കൺവീനർ കെ.സിനി സ്വാഗതവും ഷീജ.കെ നന്ദിയും പറഞ്ഞു.IMG 20261126 WA0133

Spread the News

Leave a Comment

IMG 20260806 WA0051