അടക്കാപുത്തൂർ ശബരി പിടിബി സ്മാരക ഹയർ സെക്കന്ററി സ്ക്കൂളിൽ എൻ എസ് എസ് ന്റെ അഭിമുഖ്യത്തിൽ ഭരണഘടനദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.ഭരണഘടന സാക്ഷരത പരിപാടിയുടെ ഭാഗമായി സ്കൂളിലും മനസഗ്രാമത്തിലെ അംഗനവാടിയിലും മൗലിക കർത്തവ്യങ്ങൾ പ്രദർശിപ്പിക്കുകയും അവബോധം നല്കുകയും ചെയ്തു .പ്രസ്തുതച്ചടങ്ങിൽ പ്രിൻസിപ്പൽ. T.ഹരിദാസ് ,അംഗൻവാടി അധ്യാപകരായ അജിത. K , രാജി C , NSS പ്രോഗ്രാം ഓഫീസർ Anju M, അഖിൽ CR, സൗമ്യ VK ,ഭവ്യ A ,എൻ എസ് എസ് ലീഡറും സ്കൂൾ ചെയർമാനുമായ ഗോപിക K എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് സ്ത്രീകളുടെ അവകാശങ്ങളും ഭരണഘടനയുടെ മൂല്യവും ഉയർത്തി പിടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രത്യേക സ്കിറ്റും അവതരിപ്പിക്കപ്പെട്ടു.