anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ധർമേന്ദ്രയുടെ നിര്യാണത്തിൽ നിയമസഭാസ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു* .

ഇതിഹാസ താരം ധർമേന്ദ്രയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ താരം ധർമേന്ദ്രയുടെ വിയോഗവാർത്ത വേദനിപ്പിക്കുന്നതാണ്.

‘ഹീ-മാൻ’ എന്ന വിശേഷണത്തിലൂടെ ഇന്ത്യൻ സിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി മാറിയ അദ്ദേഹം, ആറ് പതിറ്റാണ്ടിലേറെ കാലം വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർത്തു.

‘ഷോലെ’, ‘ചുപ്കെ ചുപ്കെ’, ‘സീത ഔർ ഗീത’ തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.

കലാരംഗത്തെ സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ കലാലോകത്തിന് വലിയ നഷ്ടമാണ്.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

 

Spread the News

Leave a Comment