anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി മാങ്ങോട്ട് കാവിലെ പൂരം ഏപ്രിൽ ഒന്നിന്

ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നായ മാങ്ങോട്ടുകാവ് ക്ഷേത്രത്തിലെ പൂര മഹോത്സവം ഏപ്രിൽ ഒന്നിന് നടക്കും. പൂരത്തിനോട് അനുബന്ധിച്ച് ഈ മാസം 26 മുതൽ എല്ലാ ദിവസവും വിശേഷാൽ പരിപാടികളും ക്ഷേത്ര ആചാരങ്ങളും ഉണ്ടായിരിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 26ന് വ്യാഴാഴ്ച വൈകുന്നേരം 7 30 നും 8 നും ഇടയ്ക്ക് കൊടിയേറ്റം നടക്കും. തുടർന്ന് വിവിധ കലാപരിപാടികൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിലും വിവിധ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ പ്രശസ്ത ഗജവീരന്മാർ അണിനിരക്കുന്ന പൂരം ഏപ്രിൽ ഒന്നിനാണ് നടക്കുക. വിവിധ പ്രദേശങ്ങളിൽ നിന്നും വേല വരവായി ക്ഷേത്രാങ്കണത്തിൽ ഈ വേലകൾ ഒത്തുചേരുന്നതാണ് പ്രസിദ്ധമായ പൂരം. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. പൂരാഘോഷത്തോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ആഘോഷകമ്മിറ്റി അറിയിച്ചു. വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണനുണ്ണി, സെക്രട്ടറി സി പി ജനാർദ്ദനൻ, മാനേജർ പങ്കജാക്ഷൻ, കെ രാമകൃഷ്ണൻ, മേൽശാന്തി ശംഭു എബ്രാന്തിരി തുടങ്ങിയവർ പങ്കെടുത്തു

IMG 20260324

Spread the News

Leave a Comment