anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ; “പ്ലൂട്ടോ” സെക്കൻഡ് ലുക്ക് പോസ്റ്റർ.

നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ ആകാംക്ഷയുണർത്തുന്ന രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരാൾ മറ്റൊരാളുടെ പുറത്തിരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

​ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും എന്ന സൂചനയാണ് പുതിയ പോസ്റ്ററും നൽകുന്നത്. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്ലൂട്ടോയിലെ രസകരമായ ആ ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ് സലീമാണ്.
​അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ സുബിൻ ടാർസൻ, നിഹാൽ,സഹീർ മുഹമ്മദ്,തുഷാര പിള്ള,സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി
എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഏപ്രിൽ 12-ന് സിംഗപ്പൂരിൽ വെച്ച് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാനിരിക്കെയാണ് ഈ പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.
മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളുമാണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന
ഏലിയൻ കോമഡി ജോണറിലേക്ക് പുതിയൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയകൃഷ്ണൻ ആർ കെ,ഛായാഗ്രാഹണം -വിഷ്ണു ശർമ്മ.കഥ തിരക്കഥ-നിയാസ് മുഹമ്മദ്,സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്,ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അർജ്ജുനൻ, അസ്സോസിയേറ്റ് ഡയറക്ടർ-നൗഫൽ സലിം,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പ്രൊഡക്ഷൻ മാനേജർ-പക്കു, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എഎസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ് – ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് – എപിയൻസ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്,പി ആർ ഓ- എ എസ് ദിനേശ്.

Spread the News

Leave a Comment