anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

രാജ്യതലസ്ഥാനം യുദ്ധക്കളം: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എം.എ. ബേബിയും കെ. രാധാകൃഷ്ണനും

ന്യൂഡൽഹി:. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ-ജനവിരുദ്ധ നയങ്ങൾക്കെതിരെ തലസ്ഥാനത്ത് വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു. പ്രക്ഷോഭകരെ നേരിടാൻ പോലീസും സുരക്ഷാ സേനയും വൻ സന്നാഹങ്ങളോടെ നിലയുറപ്പിച്ചതോടെ രാജ്യതലസ്ഥാനം സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ്.
വിദ്യാർത്ഥികൾ നടത്തുന്ന ന്യായമായ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ലോക്‌സഭാ എം.പി കെ. രാധാകൃഷ്ണൻ എന്നിവർ സമരപ്പന്തലിലെത്തി പങ്കാളികളായി.

വിദ്യാർത്ഥികളുടെയും യുവാക്കളുടെയും അകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ പാർലമെന്റ് മാർച്ച് ഉൾപ്പെടെയുള്ള വമ്പൻ പ്രക്ഷോഭപരിപാടികളാണ് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. എന്നാൽ മാർച്ച് തടയാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ മേഖലയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജ്ജും പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.
യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഭാവി വച്ച് പന്താടുന്ന ഭരണകൂടത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണിത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ അതിക്രമമാണ്. പണവും സ്വാധീനവുമുള്ളവർക്ക് മാത്രം വിദ്യാഭ്യാസം പ്രാപ്യമാക്കുന്ന നയങ്ങൾക്കെതിരെ പോരാടുന്ന തെരുവുകളിലെ ഈ തലമുറയ്ക്ക് ഇടതുപക്ഷം പൂർണ്ണ പിന്തുണ നൽകും.”എം.എ. ബേബി
പാർലമെന്റിലും പ്രതിഷേധമുയർത്തുമെന്ന് കെ. രാധാകൃഷ്ണൻ
വിദ്യാർത്ഥികളുടെ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള കേന്ദ്ര നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. തെരുവിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ശബ്ദം പാർലമെന്റിനകത്തും ശക്തമായി ഉയർത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
അടിച്ചമർത്തലുകൾ കൊണ്ട് പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാം എന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ പോരാട്ടം തുടരുമെന്നും പ്രക്ഷോഭകർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മാർച്ചുകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.

Spread the News

Leave a Comment