anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എ ഡി.ജി.പി എം.ആർ. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റമില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം:.ആരോപണവിധേയനായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നിർണായക തീരുമാനമെടുത്തത്.
പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇനി പ്രത്യേക സ്ക്രീനിങ് കമ്മിറ്റിയുടെ പരിശോധന ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. അജിത് കുമാറിന് പദവി ലഭിക്കാത്ത പക്ഷം, സീനിയോറിറ്റി പട്ടികയിലുള്ള അടുത്ത മുതിർന്ന ഉദ്യോഗസ്ഥന് അവസരം ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വസ്തുതകൾ മനസ്സിലാക്കാതെ ചില കേന്ദ്രങ്ങൾ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കൃത്യമായ നിയമോപദേശവും അവധാനതയും പുലർത്തിയാണ് സർക്കാർ തീരുമാനത്തിലെത്തിയതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. നിലവിൽ ഉദ്യോഗസ്ഥൻ സസ്പെൻഷനിലായതിനാൽ, സ്ഥാനക്കയറ്റം തടയുന്നതിൽ മറ്റ് തരത്തിലുള്ള സംശയങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Spread the News

Leave a Comment

IMG 20260806 WA0051