ചെർപ്പുളശ്ശേരി / മാരായമംഗലം: അതിശക്തമായ മഴയെ തുടർന്ന് നെല്ലായ പഞ്ചായത്ത് കുളപ്പട ഒന്നാം വാർഡിലെ പെരുമ്പൂര് നരേന്ദ്രൻ താമസിച്ചിരുന്ന വീട് തകർന്നു വീണു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏകദേശം 150 വർഷത്തിലേറെ പഴക്കമുള്ള ‘പെരുമ്പൂര് തറവാട്’ ആണ് മഴയിൽ തകർന്നത്. ഒരേസമയം ആറു കുടുംബങ്ങൾക്ക് താമസിക്കാവുന്ന വിശാലമായ സൗകര്യങ്ങളുള്ള തറവാടായിരുന്നു ഇത്. ഏകദേശം 2000 പറ നെല്ല് ശേഖരിച്ച് സൂക്ഷിക്കാനുള്ള സംവിധാനവും, 150 പേർക്ക് സദ്യ ഒരുക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും തറവാട്ടിൽ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
മാരായമംഗലത്ത് മലബാർ കലാപത്തിന്റെ ദുരനുഭവങ്ങൾ നേരിട്ട കുടുംബങ്ങളിൽ അവശേഷിക്കുന്ന ചരിത്രപ്രാധാന്യമുള്ള തറവാടുകളിൽ ഒന്നായിരുന്നു പെരുമ്പൂര് തറവാട്.ഗോപാലൻ നായർ എന്നിവരാണ് മലബാർ കലാപത്തിൽ കൊല്ലപ്പെട്ടത് .വർഷങ്ങൾക്ക് മുൻപ് വിദേശത്തുജോലിക്ക് പോകാൻ ആണ് എങ്കിലും (സാമ്പത്തികമായി )മറ്റു പല സഹായങ്ങളുംമായും നാട്ടിലെ എല്ലാവരെയും ചേർത്തു നിർത്താനും തറവാട് മുന്നിൽ ഉണ്ടായിരുന്നു.ഏതാനും വർഷങ്ങൾ മുമ്പുവരെ രാമൻ കുട്ടിമാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ മാസവും ശ്രാർദ്ധ ഊട്ടിലൂടെ നാട്ടുകാർക്ക് ഭക്ഷണം നൽകുന്ന പതിവും ഇവിടെ നിലനിന്നിരുന്നു.
പണ്ടുകാലത്ത് കൃഷിയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം.മാരായമംഗലം പ്രദേശത്ത് പരന്നു കിടക്കുന്നതായിരുന്നു പെരുമ്പൂർ തറവാടിന്റെ കൃഷിസ്ഥലം.4 ജോഡി കന്നുകാലികളും,10 ൽ കൂടുതൽ പശുക്കളും,15ൽ കൂടുതൽ അടുകളും,50 ൽ കൂടുതൽ കോഴികളെയും അവിടെ വളർത്തിയിരുന്നു.പതിനഞ്ചോളം സ്ഥിരം ജോലിക്കാർ ഉണ്ടായിരുന്ന തറവാടായിരുന്നു.നിലവിൽ കുടുംബാംഗങ്ങൾ വിവിധ മേഖലകളിൽ ജോലി ചെയ്യുകയാണ്.
പ്രദേശത്തെ ചരിത്രവും പൈതൃകവും ഓർമ്മിപ്പിച്ചിരുന്ന ഈ തറവാടിന്റെ തകർച്ച നാട്ടുകാർക്ക് വലിയ വേദനയുണ്ടാക്കിയിരിക്കുകയാണ്.
സംഭവസ്ഥലം ജില്ലാ പഞ്ചായത്ത് അംഗം പി.പി. അൻവർ സാദത്ത്, വാർഡ് അംഗം ജസീല എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.
ഷൗക്കത്ത് അലി.ഒ.കെ ചെർപ്പുളശ്ശേരി.