ചെർപ്പുളശ്ശേരി. ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്കും ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു ധനകാര്യ സ്ഥാപനമാണ് ചെർപ്പുളശ്ശേരി അർബൻ ബാങ്ക്. ജനകീയ കമ്മിറ്റികൾ ഭരണം നടത്തുകയും തികച്ചും ആർ ബി ഐ അംഗീകാരത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ബാങ്ക് ഈ വർഷം മൂന്നുകോടിയുടെ ലാഭം ഉണ്ടാക്കിക്കൊണ്ട് മുൻനിരയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ അർബൻ ബാങ്ക് ഭാവിയിൽ കൂടുതൽ ശാഖകൾ തുറക്കുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് അതിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്യുവാൻ ലക്ഷ്യമിടുകയാണ്. നിക്ഷേപത്തിലും വായ്പ വിതരണത്തിലും ശ്രദ്ധ ചെലുത്തുന്ന ഈ ബാങ്ക് അടുത്തകാലത്ത് തന്നെ എടിഎം സൗകര്യവും സ്വന്തമായി യുപിഐ ആപ്പും നിർമ്മിച്ചുകൊണ്ട് തങ്ങളുടെ മേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ പോവുകയാണ്. ചിട്ടയായ പ്രവർത്തനവും ജീവനക്കാരുടെ പൂർണ്ണ സഹകരണവും അതിലുപരി ജനങ്ങളുടെ വിശ്വാസ്യതയുമാണ് ബാങ്കിന്റെ മുതൽക്കൂട്ട് എന്ന് ചെയർമാൻ അഡ്വക്കേറ്റ് എം മോഹനൻ പറഞ്ഞു. മികച്ച ഭരണസമിതിയും ജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുക വഴി നാൾക്കുനാൾ അഭിവൃദ്ധിയിലേക്ക് കടക്കാൻ ബാങ്കിന് സാധിച്ചു.
സംസ്ഥാനത്തു തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അർബൻ ബാങ്കുകളിൽ ഒന്നാണ് ചെർപ്പുളശ്ശേരി അർബൻ ബാങ്ക്. നിരവധി ആളുകൾ ഇതിന്റെ ഭരണത്തിൽ ഇരിക്കുകയും അവരെല്ലാം തന്നെ മികച്ച സേവനം ബാങ്കിന് വേണ്ടി ചെയ്തിട്ടുണ്ടെന്നും അത്തരം പൂർവ്വ സൂരികളെ ബാങ്ക് എന്നും ബഹുമാനിക്കുന്നുണ്ടെന്നും ബാങ്ക് ജനറൽ മാനേജർ വി സി ഉണ്ണികൃഷ്ണൻ പറഞ്ഞു.
സ്ഥാപനത്തിന്റെ വളർച്ചയിൽ ഇടപെട്ട് പ്രവർത്തിക്കുന്ന എല്ലാ നല്ല മനസ്സുകളെയും നന്ദിപൂർവ്വം സ്മരിക്കുന്നതായി ബാങ്ക് ജീവനക്കാർ അറിയിച്ചു. ഭാവിയിൽ നിരവധി ബ്രാഞ്ചുകളുമായി ജനോപകാരപ്രദമായ പ്രവർത്തനം കൊണ്ട് നിലവിലുള്ള പേരും പ്രശസ്തിയും വർധിപ്പിക്കാൻ ഉതകും വിധം ഉള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ഇപ്പോൾ ബാങ്ക് നടപ്പാക്കുന്നതും പ്രചാരത്തിൽ വരുത്തുന്നതും. അതെ ഒരു ഗ്രാമത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് ഇത്തരം സ്ഥാപനങ്ങൾ കൂടിയേ തീരൂ എന്ന ദൃഢനിശ്ചയത്തിലാണ് മാറിമാറി വരുന്ന സർക്കാറുകളും.