anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വനമിത്ര അവാർഡിന് അപേക്ഷിക്കാം*

  1. ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് വനം-വന്യ ജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷിക്കാം. 25000/- രൂപയും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. കണ്ടല്‍കാടുകള്‍, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതം നൽകും. താത്പര്യമുളള വ്യക്തികൾ, വിദ്യാദ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർക്ക് അപേക്ഷിക്കാം.നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പ്രവർത്തന റിപ്പോർട്ടും മലപ്പുറം ജില്ലാ സാമൂഹ്യ വനവത്ക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്ററുടെ ഓഫീസിൽ ആഗസ്റ്റ് 30 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734803, 8547603857, 8547603864.
Spread the News

Leave a Comment

IMG 20260806 WA0051