anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നെല്ലിയാമ്പതിയിലെ ഗതാഗതം അടുത്ത ദിവസം ഒരു വശത്തേക്ക് തുറന്നു കൊടുക്കാനാവും- മന്ത്രി എം.ബി രാജേഷ്

നെല്ലിയാമ്പതിയിലെ ഗതാഗതം അടുത്ത ദിവസം ഒരു വശത്തേക്ക് തുറന്നു കൊടുക്കാനാവും- മന്ത്രി എം.ബി രാജേഷ്ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയിലെ ഗതാഗതം അടുത്ത ദിവസം രാവിലെ തന്നെ ഒരു വശത്തേക്ക് തുറന്നു കൊടുക്കാനാവുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിലൂടെ നെല്ലിയാമ്പതിയിൽ കുടുങ്ങിക്കിടക്കുന്ന വരെ പുറത്തെത്തിക്കാനും നെല്ലിയാമ്പതിയുടെ ഒറ്റപ്പെടൽ അവസാനിപ്പിക്കാനുമാവും. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ നെല്ലിയാമ്പതിയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ഗതാഗതം പുനസ്ഥാപിക്കുന്ന ജോലികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി ‘ വലിയ പാറകളാണ് മരപ്പാലത്തിന് തൊട്ടുമുൻപുള്ള പ്രദേശത്ത് റോഡിലേക്ക് വീണിരിക്കുന്നത്. ഭാഗ്യം കൊണ്ടാണ് ആളപായം ഒഴിവായത്. റോഡിലെ പാറകൾ
നിയന്ത്രിത സ്ഫോടനത്തിലൂടെ പൊട്ടിച്ച് നീക്കുകയാണ്. ഒപ്പം മണ്ണ് മാറ്റൽ ജോലികളും പുരോഗമിക്കുകയാണ്. നെല്ലിയാമ്പതിയിൽ ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ജില്ലാ ആശുപത്രിയിൽ നിന്നും നെന്മാറ അവൈറ്റീസ് ആശുപത്രിയിൽ നിന്നുമായി രണ്ട് മെഡിക്കൽ സംഘം 9 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് നെല്ലിയാമ്പതിയിൽ എത്തിയിട്ടുണ്ട്. നെല്ലിയാമ്പതിയിൽ 20 ഓളം ഗർഭിണികൾ ഉണ്ടെന്നാണ് വിവരം. ഇവരുടെ പരിരക്ഷ കൂടി കണക്കിലെടുത്ത് ഗൈനക്കോളജിസ്റ്റിനെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫലപ്രദവും പഴുതടച്ചതുമായ പ്രവർത്തനമാണ് ജില്ലാ ഭരണകൂടവും സ്ഥലം എംഎൽഎയുടെയും നേതൃത്വത്തിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. നെന്മാറ മണ്ഡലത്തിലെ
പോത്തുണ്ടി ഗവൺമെൻറ് എൽ പി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ എത്തിയ മന്ത്രി എം ബി രാജേഷ് ചെറുനെല്ലി എസ്റ്റേറ്റിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 21 ഓളം ആളുകളെ സന്ദർശിച്ചു. തുടർന്ന് വയനാട്ടിലെ ബന്ധു വീട്ടിലേക്ക് പോയി കാണാതായ പോത്തുണ്ടി സ്കൂളിന് സമീപത്തെ ജസ്റ്റിൻ തോമസിൻ്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ആശ്വസിപ്പിച്ചു. തുടർന്നാണ് നെല്ലിയാമ്പതിയിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിച്ചത്. നെന്മാറ എംഎൽഎ കെ ബാബു,
ജില്ലാ കളക്ടർ ഡോ ചിത്ര, ഡെപ്യൂട്ടി കളക്ടർ സച്ചിൻ കൃഷ്ണ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,വനം, പോലീസ്, റവന്യൂ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മുൻകരുതലിന്റെ ഭാഗമായി നെല്ലിയാമ്പതി ചെക്ക് പോസ്റ്റിന് സമീപം 108 ആംബുലൻസിന്റെ സേവനവും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്

Spread the News

Leave a Comment

IMG 20260806 WA0051