anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള: ശുചിത്വ മാതൃക തീര്‍ത്ത് ഹരിതകര്‍മസേന*

മണ്ണാർക്കാട്. സംസ്ഥാന ശാസ്ത്രമേളയുടെ വേദികള്‍ മാലിന്യമുക്തമാക്കാന്‍ സജീവ ഇടപെടലുമായി ഹരിതകര്‍മസേന. മേള നടക്കുന്ന അഞ്ച് ദിവസങ്ങളിലായി ഇരുനൂറിലധികം സേനാംഗങ്ങളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മത്സരങ്ങള്‍ നടക്കുന്ന നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ്, മണ്ണാര്‍ക്കാട് എം.ഇ.ടി.എച്ച്.എസ്.എസ്, നെല്ലിപ്പുഴ മുബാസ് ഗ്രൗണ്ട്, മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂള്‍, കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണ്ണാര്‍ക്കാട് എം.ഇ.എസ്.എച്ച്.എസ്.എസ് എന്നീ വേദികളിലാണ് സേനാംഗങ്ങളെ വിന്യസിച്ചിരിക്കുന്നത്.

കൃത്യമായ ഇടവേളകളില്‍ വേദികളിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് അതത് കേന്ദ്രങ്ങളില്‍ തന്നെ തരംതിരിച്ച് സൂക്ഷിക്കും. തുടര്‍ന്ന്, മണ്ണാര്‍ക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ ഇവ ശേഖരിച്ച് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് സംസ്‌കരിക്കും. മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് പുറമെ കുമരംപുത്തൂര്‍, കോട്ടോപ്പാടം, തച്ചമ്പാറ, തെങ്കര, അലനല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ഹരിതകര്‍മസേന അംഗങ്ങളും വിവിധ ദിവസങ്ങളിലായി സേവനത്തിനുണ്ട്.

മേളയില്‍ ഹരിതചട്ടം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിവിധ വേദികളിലായി 28 ബോട്ടില്‍ ബൂത്തുകളും വേസ്റ്റ് ബിന്നുകളും ഹരിതചട്ട കമ്മിറ്റി സ്ഥാപിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി കൗണ്‍സിലറും കമ്മിറ്റി ചെയര്‍മാന്‍ ഷമീറിന്റെയും കണ്‍വീനര്‍ എം.ടി ഷമീംന്റെയും നേതൃത്വത്തിലാണ് ഹരിതചട്ട കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051