anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സുരക്ഷിത മാർഗ്ഗ്-2026 ടി.ആർ.കെ.യിൽ

 വാണിയംകുളം.   റോഡ് സുരക്ഷാവബോധത്തിന്റെ ഭാഗമായി കുറ്റൂക്കാരൻ ഗ്രൂപ്പിന്റെയും വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിന്റെയും സംയുക്ത സംരഭമായി സുരക്ഷിത് മാർഗ്ഗ് 2026 ടി.ആർ.കെ. ഹയർ സെക്കന്ററി സ്ക്കൂളിൽ പാലക്കാട് എം.പി., വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. വാണിയംകുളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ.കെ. അധ്യക്ഷ വഹിച്ചു. ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന റോഡ് സുരക്ഷാ പദ്ധതി ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും പുതു തലമുറയിൽ സുരക്ഷിതമായ റോഡ് ഉപയോഗത്തെ കുറിച്ച് അവബോധം ഉണ്ടാക്കാൻ ഇത്തരം പരിപാടികൾക്ക് കഴിയണമെന്ന് വി.കെ.ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. സ്കൂളുകളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും സമൂഹത്തിലേയ്ക്കും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുകയാണ് സുരക്ഷിത് മാർഗ്ഗത്തിലൂടെ ചെയ്യേണ്ടതെന്ന് എം.പി അഭിപ്രായപ്പെട്ടു. സൈക്കിൾ യാത്രക്കാർ മുതൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, സ്കൂൾ ബസ്സ് ഡ്രൈവർമാർ എന്നിവരെ ഉൾപ്പെടുത്തി റോഡു സുരക്ഷയുടെ സംസ്കാരം വളർത്തിയെടുക്കണമെന്നും സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും വി.കെ.ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. സുരക്ഷിത് മാർഗ്ഗിന്റെ ലോഗോ പ്രകാശനം എച്ച്.എം. സി. കലാധരന് നൽകി കൊണ്ട് എം.പി. നിർവഹിച്ചു. വാർഡ് മെമ്പർ പി.ജയരാജ്, മാനേജർ ടി.കെ. ഷീബ, കെ.വി. സജീവ്, സുഭാഷ്, ജയദാസ്.ടി. എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷാ ബോധവത്ക്കരണക്ലാസ്സ് ഒറ്റപ്പാലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ജെ. റെജി നയിച്ചു. ഹെഡ് മാസ്റ്റർ സി. കലാധരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സാനു സുഗതൻ നന്ദി പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051