anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ജില്ലയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന് തുടക്കമായി

പാലക്കാട്.   ജില്ലയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന് തുടക്കമായി*ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം വി കെ ശ്രീകണ്ഠൻ എം പി നിർവഹിച്ചു. ആരോഗ്യമുള്ള തലമുറയാണ് ഒരു രാജ്യത്തിൻ്റെ ശക്തിയെന്നും ആരോഗ്യ- ശാസ്‌ത്ര സങ്കേതിക മേഖലകളിൽ കേരളം ഏറെ പുരോഗതി കൈവരിച്ചതായും എന്നും അദ്ദേഹം പറഞ്ഞു.

മണ്ണാർക്കാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ സജ്ന അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാ ദേവി ടീച്ചർ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നീതു ശങ്കർ എന്നിവർ വിശിഷ്ട സാന്നിധ്യമായി. ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. ബിന്ദു തോമസ് കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ അനിത എ കെ വിഷയാവതരണം നടത്തി. മണ്ണാർക്കാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി കൃഷ്ണൻ കുട്ടി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗാം മാനേജർ ഡോ. റിയാസ് ബി, മണ്ണാർക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മേരി ജ്യോതി വിൽസൺ, മണ്ണാർക്കാട് ഐ.എം.എ സെക്രട്ടറി ഡോ. അബ്ദു കല്ലടി, മണ്ണാർക്കാട് റോട്ടറി പ്രസിഡൻ്റ് ഐസക്ക് ജോബ്, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന എസ് തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ നഴ്സിംഗ് ഓഫീസർ ഷൈല പി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർമാരായ രജീന രാമകൃഷ്ണൻ, രജിത പി.പി, അലനല്ലൂർ ഹെൽത്ത് സൂപ്പർവൈസർ മണിലാൽ, കല്ലടി എം. ഇ. എസ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷെരീഫ് കെ, തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051