anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇൻസ്റ്റ ഹിറ്റായി ‘ശബരിമല 0’ മൈൽക്കുറ്റി

 ശബരിമല.   ഭംഗിയുള്ള വയലറ്റ് പൂക്കൾ ചൂടിയ വയനാട് നമ്പിക്കൊല്ലിയിലെ ബസ് സ്റ്റോപ്പ് സോഷ്യൽ മീഡിയയിൽ തരംഗമായതിന് പിന്നാലെ ശബരിമല സന്നിധാനത്ത് നിന്നിതാ ഒരു ഇൻസ്റ്റ ഹിറ്റ് സ്പോട്ട്-ശബരിമല 0 മൈൽക്കുറ്റി!IMG 20261123 WA0196

നടപന്തൽ തുടങ്ങുന്നതിന് സമീപം, വെള്ളയും നീലയും നിറത്തിൽ ചായം പൂശിയ ‘ശബരിമല 0’ എന്നെഴുതിയ മനോഹരമായ മൈൽ കുറ്റിയാണ് തീർത്ഥാടകരുടെ മനം കവരുന്നത്. മൈൽ കുറ്റിയിൽ ചാരി നിന്ന് റീൽ പിടിക്കാനും സെൽഫി എടുക്കാനും തിരക്കാണിവിടെ.

കേരളത്തിന് പുറത്തു നിന്നുള്ള തീർത്ഥാടകരാണ് മൈൽകുറ്റിയെ ഇൻസ്‌റ്റയിൽ ‘പറത്തി’ വിട്ടത്. ദൽഹിയിൽ നിന്നും ബംഗ്ലൂരുവിൽ നിന്നും അന്നാട്ടുകാരുടെ റീൽ ആവേശം കണ്ടു ശബരിമലയിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും “അവിടെ ഏതാ പുതിയൊരു മൈൽ കുറ്റി? ” എന്ന് മലയാളികൾ അന്വേഷിക്കുന്നത് വരെയെത്തി കാര്യങ്ങൾ.

മൈൽകുറ്റി മുമ്പും ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇത്തവണ വെള്ളയും നിലയും ചായമടിച്ചു കളറാക്കിയതോടെ വേറെ ലെവലായി.

പമ്പയിൽ നിന്നും മല കയറി, സന്നിധാനത്തേക്കുള്ള ദൂരം അറിയിക്കുന്ന ബോർഡുകളിൽ കണ്ണുംനട്ട് വരുന്നവർക്ക് നടപന്തലിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ‘ശബരിമല 0’ എന്ന മൈൽകുറ്റി കാണുന്നതോടെ ഉള്ളിൽ കുളിർ നിറയുന്നു. ‘നിങ്ങളിതാ എത്തിയിരിക്കുന്നു’ എന്ന് മന്ത്രിക്കുന്ന ഒരു കുളിർക്കാറ്റിന്റെ തഴുകൽ.

Spread the News

Leave a Comment

IMG 20260806 WA0051